നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് മടങ്ങും

Share

നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ഡൽഹിക്കു മടങ്ങും.

ചൊവ്വാഴ്ച ഉച്ചയോടെയാണ്, രാഷ്ട്രപതി കേരളത്തിലെത്തിയത്.

കാസർകോട് കേന്ദ്ര സർവ്വകലാശാലയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുത്ത രാഷ്ട്രപതി, ബുധനാഴ്ച കൊച്ചി നാവികസേനാ ആസ്ഥാനത്ത് സന്ദർശനം നടത്തി.

തുടർന്ന് ഇന്നലെയാണ്, അദ്ദേഹം തിരുവനന്തപുരത്തെത്തിയത്.

ഇന്നലെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ, രാഷ്ട്രപതി ദർശനം നടത്തിയിരുന്നു.

കേന്ദ്രസഹമന്ത്രി വി.മുരളീധരൻ, ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ എന്നിവരും രാഷ്ട്രപതിക്കൊപ്പം ഉണ്ടായിരുന്നു.

ദർശനത്തിന് ശേഷം, ക്ഷേത്രം ഭാരവാഹികൾ രാഷ്ട്രപതിക്ക് ഉപഹാരം നൽകി.