ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റിന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് IMA

Share


ലിംഗമാറ്റ ശസ്ത്രക്രിയയിലെ അപാകതകളെ തുടർന്ന് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യ ജീവനൊടുക്കിയ സംഭവത്തിൽ സ്വമേധയാ അന്വേഷണം പ്രഖ്യാപിച് ഐ എം എ. ഡോ. റോയി എബ്രഹാം കള്ളുവേലിൽ അധ്യക്ഷനായ നാലംഗ സമിതിയാകും അന്വേഷണം നടത്തുക.

രണ്ട് സൈക്കാട്രിസ്റ്റുമാരും ഒരു സീനിയർ പ്ലാസ്റ്റിക് സർജനും അടങ്ങുന്നതാണ് സമിതി. ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ ആശങ്ക കണക്കിലെടുത്താണ് വിഷയത്തിൽ സ്വമേധയാ അന്വേഷണം നടത്താൻ ഐ എം എ തീരുമാനം കൈക്കൊണ്ടതെന്ന് പ്രസിഡന്റ് ഡോ. പി ടി സക്കറിയ അറിയിച്ചു.