ഗുരുവായൂർ ക്ഷേത്ര പ്രധാന തന്ത്രി പുഴക്കര ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് അന്തരിച്ചു

Share

ഗുരുവായൂർ ക്ഷേത്രം പ്രധാന തന്ത്രി
പുഴക്കര ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് അന്തരിച്ചു. തൃശ്ശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇന്ന് പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്.70 വയസ്സായിരുന്നു.


ദീർഘകാലം ഗുരുവായൂരിൽ പ്രധാന തന്ത്രിയായിരുന്ന ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാട് ശ്രീദേവി അന്തർജന ത്തിന്റെ യും മൂത്തമകനാണ് ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്. ഗുരുവായൂർ ക്ഷേത്രത്തിലെ താന്ത്രിക ചടങ്ങുകൾ നിർവഹിക്കുന്ന ശ്രീകാന്ത് നമ്പൂതിരിപ്പാട് ഏകമകനാണ്.