കൊടകര കുഴൽ പണ കേസ്; ധർമ്മരാജനുമായുള്ള ബന്ധം നിഷേധിക്കാതെ കെ.സുരേന്ദ്രൻ

Share

കൊടകര കുഴൽ പണ കേസിലെ പരാതിക്കാരൻ ധർമ്മരാജനുമായുള്ള ബന്ധം നിഷേധിക്കാതെ കെ.സുരേന്ദ്രൻ. എന്നാൽ കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണവുമായി ബിജെപിക്ക് ബന്ധമില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. കേസിൽ ഒന്നര മണിക്കൂർ ചോദ്യം ചെയ്ത ശേഷം സുരേന്ദ്രനെ വിട്ടയച്ചു.

കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണവുമായി ബിജെപിക്ക് ബന്ധമില്ല.
ബിസിനസ് ആവശ്യത്തിനുള്ള പണമാണെന്ന് ധർമരാജൻ കോടതിയെ അറിയിച്ചിട്ടുണ്ട്.
കവർച്ച നടന്നയുടനെ ധർമരാജൻ ബി ജെ പി നേതാക്കളെ വിളിച്ചത് സംബന്ധിച്ച ചോദ്യത്തോട് പാർട്ടിയുമായി ബന്ധമുള്ള ആൾ വിളിച്ചത് സ്വാഭാവികം എന്നായിരുന്നു പ്രതികരണം.
സുരേന്ദ്രന്റെ മൊഴി കൂടി ചേർത്ത് കേസിൽ ഈ മാസം 26 ന് മുൻപ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കും. കേന്ദ്ര ഏജൻസികൾക്കും അന്തിമ റിപ്പോർട്ട് നൽകും. കവർച്ചാകേസിൽ ഇതുവരെ 22 പ്രതികളാണ് അറസ്റ്റിലായത്.