കേരള സന്ദർശനം പൂർത്തിയാക്കി ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു

Share

കേരള, ലക്ഷദ്വീപ് സന്ദർശനം പൂർത്തിയാക്കി ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു നാഗ്പൂരിലേയ്ക്ക് യാത്ര തിരിച്ചു.

കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ നിന്ന് ഇന്നലെ വൈകിട്ട് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് അദ്ദേഹം മടങ്ങിയത്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി പി. രാജീവ്, മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എംപി, റിയർ അഡ്മിറൽ ആന്റണി ജോർജ്, സിറ്റി പൊലീസ് കമ്മിഷണർ സി. നാഗരാജു, ജില്ലാ കലക്ടർ ജാഫർ മാലിക്, യാത്രയയപ്പ് നൽകാൻ എത്തിയിരുന്നു.