കേന്ദ്ര സഹ മന്ത്രി ഡോക്ടർ എൽ മുരുഗൻ മറൈൻ പ്രോഡക്ട് എക്സ്പോർട് ഡെവലപ്‌മെന്റ് അതോറിറ്റി ആസ്ഥാനത്ത്

Share

കേരള സന്ദർശനത്തിനായി എത്തിയ കേന്ദ്ര സഹ മന്ത്രി ഡോക്ടർ എൽ മുരുഗൻ മറൈൻ പ്രോഡക്ട് എക്സ്പോർട് ഡെവലപ്‌മെന്റ് അതോറിറ്റി ആസ്ഥാനം സന്ദർശിച്ചു.

രാജ്യത്തെ സമുദ്രോൽപന്ന ഭകഷ്യ മേഖലയിൽ MPEDA നടത്തിയ നാഴികക്കല്ലുകൾ വ്യക്തമാക്കുന്ന പ്രദർശനവും അദ്ദേഹം വീക്ഷിച്ചു.

കേന്ദ്ര സമുദ്രോൽപ്പന്ന കയറ്റുമതി വികസന അഥോറിറ്റി (എം പി ഇ ഡി എ)യുടെ കൊച്ചി ഓഫീസിൽ എം പി ഇ ഡി എ ചെയർമാൻ കെ എസ് ശ്രീനിവാസ് ഐ എ എസ് , ഡയറക്ടർ ഡോ. എം കാർത്തികേയൻ , ജോയിന്റ് ഡയറക്ടർമാരായ ഡോ. രാം മോഹൻ എം കെ, ടി അനിൽകുമാർ , സി വിൽസൺ എന്നിവരുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി.