കുതിരാനിൽ രണ്ടാമത്തെ തുരങ്കപാത തുറന്നു; ടോൾ പിരിവ് ഉടൻ ഇല്ല

Share

തൃശൂർ മണ്ണുത്തി – വടക്കാഞ്ചേരി ദേശീയപാതയിലെ കുതിരാനിൽ രണ്ടാമത്തെ തുരങ്കപാത തുറന്നു.

ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായാണ് രണ്ടാം തുരങ്കം തുറന്നത്.

തൃശൂരിൽ നിന്ന് പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങളാണ് ഇതുവഴി കടത്തിവിടുന്നത്.

ഏപ്രിൽ അവസാനത്തോടെ എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കി കുതിരാൻ തുരങ്കം പൂർണമായും ഗതാഗതത്തിന് തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

തുരങ്കത്തിന്റെ നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ച ശേഷമായിരിക്കും ടോൾ പിരിവ് കാര്യത്തിൽ തീരുമാനമെടുക്കുക.

രണ്ടാം തുരങ്കത്തിലൂടെ വാഹനങ്ങൾ കടത്തിവിടുമ്പോൾ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ ദേശീയപാതാ അതോറിട്ടിയെ ഏർപ്പെടുത്തിയിട്ടുണ്ട്.

തുരങ്കത്തിലേക്കുള്ള അപ്രോച്ച് റോഡുകളുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാനും പാതയിൽ വെളിച്ച സംവിധാനം ഏർപ്പെടുത്താനും അധികൃതരോട് നിർദേശിച്ചതായി മന്ത്രി അറിയിച്ചു.