കമ്മ്യൂണിസ്റ്റുകളേ.. ശത്രുവിനെ
അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യരുത്…

Share

കൊച്ചി: പ്രശസ്ത രാഷ്ട്രീയ നിരീക്ഷകനും ചരിത്രപണ്ഡിതനും സംഘപരിവാര്‍ സഹയാത്രികനുമായ ടി.ജി.മോഹന്‍ദാസിന്‌റെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. അതിന്‌റെ പൂര്‍ണ്ണരൂപം വായിക്കാം.
‘എന്റെ കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കളോട് ഞാന്‍ സ്വകാര്യമായി പറയാറുള്ള കാര്യം ഇന്ന് ഞാന്‍ പരസ്യമായി പറയട്ടെ:
നിങ്ങള്‍ക്ക് മോദിയെ എതിര്‍ക്ക ണമെങ്കില്‍, പരാജയപ്പെടുത്തണമെങ്കില്‍ ആദ്യം അദ്ദേഹത്തെ ഗൗരവമായി എടുക്കുക.
മോദി ഒരു ബുദ്ധിയില്ലാത്തവനാണ് എന്ന് കളിയാക്കി കളിയാക്കി അത് സത്യമാണ് എന്ന് നിങ്ങള്‍ തന്നെ വിശ്വസിച്ചുവശായിരിക്കുന്നു! ഭാരതം പോലെ ഇത്രയധികം അണ്‍പ്രഡിക്ടബിള്‍ ആയ വോട്ടര്‍മാര്‍ ഉള്ള രാജ്യത്ത് രണ്ടു തവണ പ്രധാനമന്ത്രിയായ ഒരാള്‍ അസാമാന്യമായ ബുദ്ധിയുള്ള ആളാണ് എന്ന് ഇനിയെങ്കിലും മനസ്സിലാക്കുക
ശത്രുവിനെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യുക എന്ന അടിസ്ഥാനപരമായ അബദ്ധമാണ് നിങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.
നിങ്ങള്‍ പറഞ്ഞു നടക്കുന്ന വലിയൊരു നുണയാണ് മതനിരപേക്ഷത. അതിലൂടെ റാഡിക്കല്‍ ഇസ്ലാമിനെ നിങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. തല്‍ഫലമായി നിങ്ങളുടെ പാര്‍ട്ടി തന്നെ അവരുടെ കാല്‍ക്കീഴില്‍ ആയിരിക്കുന്നു.
നിങ്ങളുടെ അണികളില്‍ ചിലര്‍ ആരവത്തോടെയും അതിലും കൂടുതല്‍ പേര്‍ നിശബ്ദമായും പിന്‍വാങ്ങുന്നു..
വലിയൊരു പാറ ആദ്യത്തെ ആഘാതങ്ങളിലൊന്നും തകരുകയില്ല. പക്ഷേ ഓരോ ആഘാതവും അതിനെ ഞെട്ടിക്കും. ഒടുവിലത്തെ ഒരടിയിലായിരിക്കും അത് ഛിന്നഭിന്നമാവുക. അതും ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷത്തില്‍!..
ബംഗാളിലും തൃപുരയിലും ഇതാണ് സംഭവിച്ചത് എന്ന് ഓര്‍ക്കുക.. ഇനിയെങ്കിലും നിങ്ങളുടെ ധാര്‍ഷ്ട്യം അവസാനിപ്പിക്കുക.
വാസ്തവത്തില്‍ നിങ്ങളുടെ പാര്‍ട്ടിയിലെ സ്ത്രീകളോടുള്ള നിങ്ങളുടെ പെരുമാറ്റം അമ്പരപ്പിക്കുന്നതാണ്! അവര്‍ അത് ആസ്വദിക്കുന്നു എന്നത് അതിലേറെ പരിതാപകരവുമാണ്!!
പക്ഷേ ഇതിനും ഒരു ടിപ്പിംഗ് പോയിന്‌റ് ഉണ്ട് എന്ന് മനസ്സിലാക്കുക. ഇത്രയും നാള്‍ തങ്ങള്‍ വെറും ഉപഭോഗവസ്തു മാത്രമായിരുന്നു എന്ന് അവര്‍ തിരിച്ചറിയുന്ന ഒരു ദിവസം വരും. അന്ന് അവര്‍ നിങ്ങളുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പും. നിങ്ങളുടെ ഒരു സരസഭാഷണവും അന്ന് വിലപ്പോവില്ല.
എന്തു കൊണ്ടാണ് നിങ്ങള്‍ ഹിന്ദുക്കളെ ഇത്രയധികം വെറുക്കുന്നത് എന്ന് ശാന്തമായി സ്വയം ആലോചിച്ചു നോക്കുക. പണ്ടെന്നോ നടന്നു എന്ന് നിങ്ങള്‍ വിശ്വസിക്കുന്ന ചില ജാതി വിവേചനത്തിന്റെ പേരില്‍ ഇന്നും എപ്പോഴും എവിടെയും നിങ്ങള്‍ ഹിന്ദുക്കളെ ഗില്‍ട്ട് ട്രാപ്പ് ചെയ്തുകൊണ്ടേയിരിക്കുന്നു.
എന്നാല്‍ മറ്റ് മതങ്ങളിലെ പ്രശ്‌നങ്ങള്‍ നിങ്ങള്‍ ഒരിക്കലും പരാമര്‍ശിക്കാറില്ല. ഇത്തരം സെലക്ടീവ് ഇമോഷണല്‍ ബ്‌ളാക്ക്‌മെയില്‍ ജനങ്ങള്‍ക്ക് നന്നായി മനസ്സിലാകുന്നുണ്ട്. ഇതും പൊളിഞ്ഞു വീഴുന്നത് അവിശ്വസനീയമായ വേഗത്തില്‍ ആയിരിക്കും.
കരുതിയിരിക്കുക നിങ്ങളുടെ പതനം ആസന്നമാണ് .
ഇതൊക്കെ പറയാന്‍ താനാരാടോ കെളവാ, ഇയാള്‍ ഇതുവരെ ചത്തില്ലേ, ഏത് കഞ്ചാവാണ് വലിച്ചു കയറ്റിയത്… എന്നും മറ്റുമുള്ള നിങ്ങളുടെ ഉപാലംഭങ്ങള്‍ ഞാന്‍ പ്രതീക്ഷിക്കുന്നു. പക്ഷേ അതൊന്നും നിങ്ങളുടെ തകര്‍ച്ചയ്ക്ക് പരിഹാരമാവില്ല എന്ന് ഓര്‍ക്കണം. മോദിസര്‍ക്കാരിന് പ്രതിപക്ഷം ആവശ്യമാണ് എന്ന് ജനങ്ങള്‍ക്കറിയാം.
പക്ഷേ പ്രതിപക്ഷത്തിനും അത് തോന്നണ്ടേ? അതിന് ആദ്യം വേണ്ടത് നിങ്ങളുടെ കക്ഷത്തില്‍ നിന്ന് ആ ഇഷ്ടികകള്‍ എടുത്തു മാറ്റി എയര്‍ വിട്ട് പരപുച്ഛം അവസാനിപ്പിച്ച് സാധാരണ മനുഷ്യരെപ്പോലെ പെരുമാറുക. ഇടതുപക്ഷത്തിന് ബുദ്ധിയുടേയും ചരിത്രബോധത്തിന്റെയും രാഷ്ട്രീയ വിവേകത്തിന്റേയും കുത്തകയൊന്നുമില്ല.
പിന്‍വാതില്‍ നിയമനവും ഫ്രീ സെക്‌സും മോഹിച്ചു മാത്രമാണ് ഭൂരിപക്ഷം യുവാക്കളും ഇന്ന് ഇടതുപക്ഷത്ത് നില്‍ക്കുന്നത്. എല്ലാക്കാലത്തും വിതരണം ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളല്ല ഇവ രണ്ടും. നിങ്ങളുടെ നിലപാടുതറകള്‍ ഏത് നിമിഷവും നിലം പൊത്താറായി നില്‍ക്കുന്നു എന്ന് മനസ്സിലാക്കുക.