എഫ് .എം കേള്‍ക്കാം..
പത്തനംതിട്ടയിലും
കായംകുളത്തും

Share

തിരുവനന്തപുരം : രാജ്യവ്യാപകമായി എഫ് .എം റേഡിയോ പ്രക്ഷേപണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 91 പുതിയ എഫ്. എം ട്രാന്‍സ്മിറ്ററുകള്‍ 28ന് പ്രവര്‍ത്തനം തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഇവ ഉദ്ഘാടനം ചെയ്യും.
കേരളത്തില്‍ ആലപ്പുഴ ജില്ലയിലെ കായംകുളത്തും പത്തനംതിട്ട ജില്ലയിലെ മണ്ണാറ മലയിലുമാണ് പ്രക്ഷേപണികള്‍ സ്ഥാപിച്ചിട്ടുള്ളത്. 100 വാട്‌സാണ് പ്രസരണശേഷി . കായംകുളത്തെ ഫ്രീക്വന്‍സി 100.1 മെഗാ ഹെഡ്‌സ് ഉം , പത്തനംതിട്ടയിലേത് 100 മെഗാഹെര്‍ഡ്‌സും ആണ്. തിരുവനന്തപുരം ആകാശവാണി നിലയത്തില്‍ നിന്നുള്ള പരിപാടികള്‍ രാവിലെ അഞ്ചര മണി മുതല്‍ രാത്രി 11. 10 വരെ തുടര്‍ച്ചയായി പ്രക്ഷേപണം ചെയ്യും. പ്രക്ഷേപണിയുടെ 15 കിലോമീറ്റര്‍ ചുറ്റളവിലുള്ള
എഫ് .എം റേഡിയോ ശ്രോതാക്കള്‍ക്കും എഫ് .എം റേഡിയോ സൗകര്യമുള്ള മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കും പരിപാടികള്‍ കേള്‍ക്കാം .
പത്തനംതിട്ടയിലെ ട്രാന്‍സ്മീറ്റര്‍ സ്ഥാപിച്ചിട്ടുള്ളത് ജില്ലയിലെ ഉയര്‍ന്ന പ്രദേശമായ മണ്ണാറ മലയിലായതിനാല്‍ വ്യക്തത അല്പം കുറഞ്ഞാലും 25 കിലോമീറ്റര്‍ ചുറ്റളവില്‍വരെ പരിപാടികള്‍ കേള്‍ക്കാം .