എ.ഡി.ജി.പി എം ആർ.അജിത് കുമാറിന് സസ്പെൻഷൻ

Share

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൺമാൻമാർക്കെതിരായ കേസ് അട്ടിമറിക്കാൻ എ. ഡി.ജി.പി ഇടപെട്ടതായി പ്രത്യേക അന്വേഷണ സംഘം നല്‍കിയ റിപ്പോർട്ടിന്മേല്‍ സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.

നവ കേരളയാത്രക്കിടെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടിയുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായി വിജയന്റെ സുരക്ഷാസംഘം ആക്രമിച്ച
കേസില്‍ നിന്ന് സുരക്ഷാ ജീവനക്കാരെ രക്ഷിക്കാൻ അജിത് കുമാറിന്റെ ഓഫിസ് ഇടപെട്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ഡി.ജി.പി അജിത് കുമാറിനോട് വിശദീകരണം തേടിയിരുന്നു. കേസ് അട്ടിമറിക്കാൻ തന്റെ ഓഫീസ് ഇടപെട്ടു എന്ന് പറയുന്ന സമയത്ത് താൻ മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് വയനാട്ടിലായിരുന്നുവെന്നാണ് അജിത് കുമാർ മറുപടി നല്‍കിയത്.

സ്ഥലത്തുണ്ടായിരുന്നില്ലെങ്കിലും അജിത് കുമാറിന്റെ നിർദേശപ്രകാരമാണ് അദ്ദേഹത്തിന്റെ ഓഫീസിലെ 2 ഗ്രേഡ് എസ്.ഐമാർ കേസ് ഡയറി തിരുത്തിയതെന്നാണ് എസ്.ഐ. ടിയുടെ വിലയിരുത്തല്‍. ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാൻ കൂടുതല്‍ സമയം വേണമെന്ന് അജിത് കുമാർ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് തള്ളിയാണ് ഡി.ജി.പി സർക്കാരിന് റിപ്പോർട്ട് കൈമാറിയതും സസ്പെൻഡ് ചെയ്തതും.

അഗ്നിരക്ഷാ വിഭാഗം മേധാവി നിതിൻ അഗർവാള്‍ ജൂലൈ 31ന് വിരമിക്കുമ്പോള്‍ ഡി. ജി.പി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥനാണ് അജിത് കുമാർ. സസ്പെൻഷനിലായതോടെ ഡി.ജി.പി റാങ്കിലേക്കുള്ള സാദ്ധ്യത അടഞ്ഞു.

പിണറായി വിജയൻ്റെ വിശ്വസ്തനായിരുന്നു അജിത് കുമാർ. സ്വർണ്ണക്കടത്തിൻ്റെ ഉത്തരവാദി എ.ഡി.ജി.പി വിജയനാണെന്ന് വരുത്തി തീർക്കാൻ പിന്നിൽ നിന്ന് കളിച്ചത് അജിത്കുമാറായിരുന്നു. പി.വിജയനെ സസ്പെൻഡ്‌ വരെ ചെയ്തിരുന്നു. ആ വിജയൻ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായിരിക്കുമ്പോൾ അജിത്കുമാർ സസ്പെൻഷനിലാകുന്നത് വിധിയുടെ വിളയാട്ടം. സത്യമേവ ജയതേ. എന്നും സത്യമേ ജയിച്ചിട്ടുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *