ഇന്ന് മനുഷ്യാവകാശ ദിനം

Share

ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം എല്ലാ വർഷവും ഡിസംബർ 10 മനുഷ്യാവകാശദിനമായി ആചരിക്കുന്നു. വിശ്വജനീനമായ മനുഷ്യാവകാശ പ്രഖാപനം (UDHR)1948 ഡിസംബർ 10നാണ് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത്. 1950 ഡിസംബർ 4 നു എല്ലാ അംഗരാജ്യങ്ങളെയും മനുഷ്യാവകാശരംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളെയും ഐക്യരാഷ്ട്രസഭ തങ്ങളുടെ പൊതു സമ്മേളനത്തിൽ വിളിച്ച് കൂട്ടി ഈ ദിനം ആഘോഷിക്കാൻ തീരുമാനമെടുത്തു.

മനുഷ്യാവകാശം

ഓരോവ്യക്തിക്കും അന്തസ്സും സുരക്ഷയും ഉറപ്പാക്കി സമൂഹത്തിൽ ജീവിക്കാനുള്ള അവകാശമാണിത്. സ്വകാര്യത, മതവിശ്വാസം, അഭിപ്രായ പ്രകടനം എന്നിവയ്ക്കുള്ള സംരക്ഷണം, വീട്, ഭക്ഷണം, വസ്ത്രം എന്നിവയോടു കൂടിയ ജീവിതം നയിക്കാനുള്ള അവകാശം,വാർദ്ധക്യം, വൈധവ്യം, ശാരീരിക ബലഹീനതകൾ ഉൾപ്പെടെയുള്ള അവശത എന്നീ അവസ്ഥയിൽ ലഭിക്കേണ്ട സംരക്ഷണം, നിയമത്തിനുമുന്നിൽ ഉള്ള സംരക്ഷണം, കുറ്റവാളി എന്ന് തെളിയിക്കപ്പെടും വരെ നിരപരാധിയായി പരിഗണിക്കപ്പെടാനുള്ള അവകാശം, അന്യായമായിൽ തടങ്കലിൽ പാർപ്പിക്കില്ല എന്ന ഉറപ്പ് ഇവയെല്ലാം അന്താരാഷ്ട്ര തലത്തിൽ തന്നെ മനുഷ്യാവകാശങ്ങളായി പരിഗണിക്കപ്പെട്ടിരിക്കുന്നു.
ദിനാചരണം

എല്ലാ വർഷവും ഈ ദിനത്തിൽ മനുഷ്യാവകാശ പ്രശ്നങ്ങൾ സംബന്ധിച്ചുള്ള വിഷയങ്ങളിലാകും ലോകമെമ്പാടും പരിപാടികൾ സംഘടിപ്പിക്കുന്നത്. ഉന്നതതല രാഷ്ട്രീയ സമ്മേളനങ്ങളും സാംസ്കാരിക പരിപാടികളും ഇതിൽ ഉൾപ്പെടുന്നു. മനുഷ്യാവകാശ രംഗത്ത് പ്രവർത്തിക്കുന്ന നിരവധി സർക്കാർ, സർക്കാരേതര സംഘടനകൾ ഈ ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.

മനുഷ്യാവകാശ പുരസ്ക്കാരം

അഞ്ച് വർഷം കൂടുമ്പോൾ നൽകുന്ന മനുഷ്യാവകാശം സംബന്ധിച്ചുള്ള അവാർഡും ഈ ദിനത്തിലാണ് നല്കുന്നത്. 1988 ലെ പുരസ്ക്കാരം ഇന്ത്യൻ ജീവകാരുണ്യ പ്രവർത്തകൻ ബാബ ആംതെ നേടി.

എല്ലാ വര്‍ഷവും ഈ ദിനത്തില്‍ ഉന്നതതല രാഷ്ട്രീയ സമ്മേളനങ്ങളും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നു. മനുഷ്യാവകാശ പ്രശ്നങ്ങള്‍ സംബന്ധിച്ചുള്ള വിഷയങ്ങളിലാകും പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

അഞ്ച് വര്‍ഷം കൂടുമ്പോള്‍ നല്‍കുന്ന മനുഷ്യാവകാശം സംബന്ധിച്ചുള്ള അവാര്‍ഡും ഈ ദിനത്തിലാണ് നല്കുന്നത്. മനുഷ്യാവകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി സര്‍ക്കാര്‍, സര്‍ക്കാരേതര സംഘടനകള്‍ ഈ ദിനത്തില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നു.

ഓരോവ്യക്തിക്കും അന്തസ്സും സുരക്ഷയും ഉറപ്പാക്കി സമൂഹത്തില്‍ ജീവിക്കാനുള്ള അവകാശമാണിത്. സ്വകാര്യത, മതവിശ്വാസം, അഭിപ്രായ പ്രകടനം എന്നിവയ്ക്കുള്ള സംരക്ഷണം. വീട്, ഭക്ഷണം, വസ്ത്രം എന്നിവയോടു കൂടിയ ജീവിതം നയിക്കാനുള്ള അവകാശം. വാര്‍ദ്ധക്യം, വൈധവ്യം, ശാരീരിക ബലഹീനതകള്‍ എന്നീ അവസ്ഥയില്‍ ലഭിക്കേണ്ട സംരക്ഷണം. നിയമത്തിനുമുന്നില്‍ ഉള്ള സംരക്ഷണം, കുറ്റവാളി എന്ന് തെളിയിക്കപ്പെടും വരെ നിരപരാധിയായി പരിഗണിക്കപ്പെടാനുള്ള അവകാശം, അന്യായമായില്‍ തടങ്കലില്‍ പാര്‍പ്പിക്കില്ല എന്ന ഉറപ്പ് ഇവയെല്ലാം അന്താരാഷ്ട്ര തലത്തില്‍ തന്നെ മനുഷ്യാവകാശങ്ങളായി പരിഗണിക്കപ്പെട്ടിരിക്കുന്നു.
ഇത്തരത്തിലുള്ള സംരക്ഷണങ്ങള്‍ നിലനില്‍ക്കെ തന്നെ മനുഷ്യാവകാശങ്ങള്‍ ലോകമെമ്പാടും ഹനിക്കപ്പെടുന്നു എന്നത് സത്യമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദളിത വിഭാഗങ്ങള്‍ക്ക് നേരെയുള്ള അക്രമം ഇന്നും തുടരുന്നത് ദു:ഖകരമാണ്. ഒറീസയിലെ കാണ്ടമാലില്‍ നടന്ന ജാ‍തിപ്പോരിന് ഇന്ത്യ സാക്ഷിയായി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ‘മണ്ണിന്‍റെ മക്കള്‍ വാദം’ ശക്തമാവുമ്പോള്‍ തമിഴ്നാട്ടിലെ ജാതിവിവേചനം ആഴത്തില്‍ വേരോടിയതാണ് .

ഇന്ത്യയിലുടനീളം അന്യായമായുള്ള തടങ്കലില്‍ വയ്പ്പും ലോക്കപ്പ് മര്‍ദ്ദനവും പതിവാണ്, പരസ്യമായ രഹസ്യവും. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഹര്‍ത്താലെന്ന ഓമനപ്പേരില്‍ നിത്യവും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നു. ഇതിന് നടപ്പുവര്‍ഷം ഏറ്റവും കൂടുതല്‍ ഇരയായത് കേരളത്തിലെ പ്രബുദ്ധ ജനതയാണെന്നത് വൈരുദ്ധ്യമാവാം!

ഇത്തരത്തിലുള്ള സാമൂഹിക അനീതികള്‍ക്കെതിരെ നമുക്ക് ഈ ലോക മനുഷ്യാവകാശ ദിനത്തില്‍ ഒരുമിക്കാം.