ഉത്രാളിക്കാവ് പൂരം പത്തൊന്‍പതാം അഖിലേന്ത്യാ എക്‌സിബിഷൻ ഇന്ന് ആരംഭിക്കും. എക്സിബിഷൻ വൈകീട്ട് 5 ന് ഉന്നത വിദ്യഭ്യാസം, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. വടക്കാഞ്ചേരി നഗരസഭയും ദേശ കമ്മിറ്റികളും, വ്യാപാരി വ്യവസായി, പൊതു രാഷ്ട്രീയ സാംസ്‌കാരിക സമൂഹവും സംയുക്തമായാണ് ഊത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് അഖിലേന്ത്യാ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്.
ടൂറിസം കലണ്ടറില്‍ ഇടംപിടിച്ച ഉത്രാളിക്കാവ് പൂരത്തിന്റെ സാംസ്‌കാരിക, ടൂറിസം പ്രാധാന്യം കണക്കിലെടുത്ത് സംസ്‌കാരം, പൈതൃകം, പരിസ്ഥിതി എന്നിവയുടെ സംരക്ഷണത്തിനും പരിപോഷണത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചിരുന്നു.