ആൽഫ ബെറ്റിന്10,000 കോടി ലാഭം

Share

പാദവാര്‍ഷിക ലാഭം 100 ബില്യണ്‍ (10,000 കോടി) ഡോളറില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ലോകത്തെ ആദ്യ കമ്പനിയായി ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ്.

പുതിയ കോര്‍പ്പറേറ്റ് റെക്കോഡ് സ്ഥാപിക്കുന്നതാണ് കമ്പനിയുടെ നേട്ടം. രണ്ടാം പാദ വരുമാന കണക്കുകളിലാണ് കമ്പനി 112.1 ബില്യണ്‍ ഡോളര്‍ അറ്റാദായം രേഖപ്പെടുത്തിയതായി വ്യക്തമാക്കുന്നത്.

ഈ വരുമാനം മൂന്നു മാസത്തിനുള്ളില്‍ 459 ഫോര്‍ച്യൂണ്‍ 500 കമ്പനികള്‍ക്ക് (മികച്ച വരുമാനം നേടുന്ന യു.എസിലെ 500 കമ്പനികളുടെ പട്ടിക) ലഭിക്കുന്ന മൊത്തം വാര്‍ഷിക വരുമാനത്തേക്കാള്‍ കൂടുതലാണ്.

ഗൂഗിള്‍ ക്ലൗഡ് വരുമാനത്തില്‍ 82 ശതമാനത്തിന്റെ വര്‍ദ്ധന ഉണ്ടായതിനെത്തുടര്‍ന്ന് ആല്‍ഫബെറ്റിന്റെ വരുമാനം ഒരു വര്‍ഷം മുന്‍പത്തേക്കാള്‍ 24 ശതമാനം വര്‍ധിച്ച് 119.8 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.

ഗൂഗിളിന്റെ നിക്ഷേപങ്ങളില്‍നിന്നുള്ള ലാഭത്തിന്റെ വലിയൊരു ഭാഗം ക്ലോഡ് നിര്‍മ്മാതാവായ ആന്ത്രോപിക്, ഇലോണ്‍ മസ്‌കിന്റെ സ്പേസ്എക്സ് എന്നിവയിലെ ആല്‍ഫബെറ്റിന്റെ ഓഹരികളില്‍ നിന്നാണ്.