ആദായനികുതി അടയ്ക്കുന്നതിന് പുതിയ സ്‌കീം നിലവില്‍ വന്നു. പഴയ സ്‌കീമില്‍ തുടരണമെങ്കില്‍ അത് പ്രത്യേകം തെരഞ്ഞെടുക്കണം. പഴയ സ്‌കീമില്‍ തുടരാന്‍ സാമ്പത്തികവര്‍ഷത്തിന്റെ ആരംഭത്തില്‍ അപേക്ഷ നല്‍കണം.
പുതിയ സ്‌കീം പ്രകാരം 7,27,777 രൂപ വരെയുള്ള വരുമാനത്തിന് നികുതി ഒഴിവാകും. 5 ലക്ഷം രൂപയെന്ന റിബേറ്റ് 7 ലക്ഷമാകും. നിലവിലുള്ളതിന് പുറമേ പുതിയ സ്‌കീമും കൂടി ഉള്‍പ്പെടുന്നതാണ് സംവിധാനം. പുതിയ സ്‌കീമിലേക്ക് മാറുന്നവര്‍ക്ക് ഏഴ് ലക്ഷംവരെയുള്ള വരുമാനത്തിന് നികുതി ഒഴിവാക്കും. എന്നാല്‍, ഏഴ് ലക്ഷം കടന്നാല്‍ മൂന്ന് ലക്ഷം രൂപയ്ക്ക് ശേഷമുള്ളതിന് ഉയര്‍ന്ന സ്ലാബ് പ്രകാരം നികുതി നല്‍കണം.