അടിസ്ഥാനപ്രശ്നങ്ങൾ ഉന്നയിക്കാനുള്ള രാഷ്ട്രീയവേദിയായി യു.ഡി.എഫ്. മാറിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. 25000 പേരുടെ മരണം കോവിഡ് പട്ടികയിൽ ഉൾപ്പെടുത്താനും പ്ലസ് വണിന് സീറ്റ് വർധിപ്പിച്ച് ബാച്ചുകൾ അനുവദിക്കാനും ഓൺലൈൻ പഠന സൗകര്യമില്ലാത്ത ഏഴ് ലക്ഷം കുട്ടികൾക്ക് സൗകര്യം ഒരുക്കാനും ഗവ. നിർബന്ധിതമായത് യു.ഡി.എഫ് ഇടപെടലിലൂടെയാണെന്നന്നും അദ്ദേഹം അവകാശപ്പെട്ടു.
യു.ഡി.എഫ്. കണ്ണൂർ ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.
കൃത്രിമ ജലപാതയെക്കുറിച്ച് പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കുമെന്നും വി.ഡി. സതീശൻ അറിയിച്ചു.