മാപ്പിളപ്പാട്ട് രംഗത്തെ പ്രഗത്ഭൻ: ഗായകൻ പീർ മുഹമ്മദ്‌ അന്തരിച്ചു

Share

കേരളത്തിലെ മാപ്പിളപ്പാട്ട് രംഗത്തെ പ്രഗത്ഭനായ ഗായകൻ പീർ മുഹമ്മദ്‌ കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ വെച്ച് മരണപെട്ടു. മയ്യത്ത് കുറച്ചു കഴിഞ്ഞാൽ എടക്കാട്ട് പോലീസ് സ്റ്റേഷന് സമീപമുള്ള (പള്ളിക്ക് ) വീട്ടിൽ കൊണ്ടുവരും.

കുറച്ചായി അസുഖമാണ്. കബറടക്കം കാലത്ത് 11 മണിക്കാണ് എന്നാണറിയാൻ സാധിച്ചത്. കേരള മാപ്പിള കലാ അക്കാദമിയുടെ ഇശൽ ചക്രവർത്തി പുരസ്ക്കാര ജേതാവാ ണ്

മലയാള സാഹിത്യത്തെ മയിലാ ഞ്ചിയണിയിച്ച മാപ്പിളപ്പാട്ടിൻ്റ ജന്മ നാടായ തലശ്ശേരിയിൽ നിന്നാണ്മാ പ്പിളപ്പാട്ട് പൊട്ടി മുളച്ചതും, തഴച്ചുവളർന്നതു മെല്ലാം മാപ്പിളപ്പാട്ടിൻ്റെ പിതാവായ മർഹും. കുഞ്ഞായൻ മുസല്യാർക്ക് ജന്മം നൽകിയ തലശ്ശേരിയിൽ നിന്നു തന്നെ.കേരളത്തിലെ സീനിയർ മാപ്പിളപ്പാട്ട് ഗായകരിൽ പ്രമുഖർ പരേതരായ M .കുഞ്ഞി മൂസ്സ, MP ഉമ്മർ കുട്ടി, എരഞ്ഞോളി മൂസ്സ, അമ്പിലായി ഉമ്മർ എന്നിവരും നിലവിൽ ജീവിച്ചിരിക്കുന്ന പീർ മുഹമ്മദ്, തലശ്ശേരികെ.റഫീഖ്, മുഹമ്മദ് പാഷ, എന്നിവരൊക്കെ തലശ്ശേ രി ക്കാരാണ്.

മാപ്പിളപ്പാട്ട് രംഗത്ത്60 വർഷം പിന്നിട്ട സീനിയർ മാപ്പിളപ്പാട്ട് ഗായകരുടെ സംഭാവനകൾ മാപ്പിളപ്പാട്ട്ശാഖയ്ക്ക് കനത്ത മുതൽകൂട്ടാണ് – കേരളത്തിലുടനീളം ഇന്നും മാപ്പിളപ്പാട്ടാസ്വാദകർ പാടികൊണ്ടിരിക്കുന്ന പഴയ കാല പാട്ടുകളിൽ ഉയർന്ന് നിൽക്കുന്നതും തലശ്ശേരിക്കാരുടെ പാട്ടുകൾ തന്നെയെന്നത് പച്ചയായ സത്യമാണ്.

മാപ്പിളപ്പാട്ടിനെ ജനകീയമായി നിലനിർത്തുന്നതിൽ മുഖ്യ പങ്കുവഹിച്ച കലാകാരൻ ;പീർ മുഹമ്മദിന് ആദരാഞ്ജലികൾ അർപ്പിച്ച് മന്ത്രി വി ശിവൻകുട്ടി

പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക് പോസ്റ്റ് :-

പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരൻ പീർ മുഹമ്മദിന് ആദരാഞ്ജലികൾ. ജനങ്ങൾ നെഞ്ചേറ്റിയ നിരവധി മാപ്പിളപ്പാട്ടുകളുടെ സ്രഷ്ടാവായ അദ്ദേഹം മാപ്പിളപ്പാട്ടിനെ ജനകീയമായി നിലനിർത്തുന്നതിൽ മുഖ്യ പങ്കുവഹിച്ചു.