പോഷന്‍ അഭിയാന്‍: ട്വീറ്റ് ത്രെഡ് പ്രധാനമന്ത്രി പങ്കുവെച്ചു

Share

ന്യൂഡല്‍ഹി : ഒഡീഷയിലെ ബലംഗീര്‍ എംപി സംഗീതാ കുമാരി സിംഗ് ദിയോയുടെ ട്വീറ്റ് ത്രെഡുകളോട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. കേന്ദ്ര വനിതാശിശു വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള പോഷന്‍ അഭിയാന്‍ എന്ന ഗവണ്‍മെന്റിന്റെ സംരംഭത്തിന്റെ സ്വാധീനത്തെക്കുറിച്ച് സംഗീത നല്‍കിയ ഒരു ട്വീറ്റ് ത്രെഡിനോടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ‘കുട്ടികള്‍ ആരോഗ്യത്തോടെ ജനിക്കുന്നുണ്ടെന്നും മികച്ച പോഷകാഹാരം അവര്‍ക്കു ലഭിക്കുന്നുവെന്നും പോഷന്‍ അഭിയാന്‍ ഇപ്പോള്‍ ഉറപ്പാക്കുന്നുണ്ടെന്നും സംഗീതാ കുമാരി പറഞ്ഞു. ‘ ആളുകള്‍ക്ക് തല്‍ക്ഷണം അദ്ദേഹത്തിന്റെ വാക്കുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയും. കാര്യക്ഷമമായ നടത്തിപ്പു കാരണം വിജയകരമായ പദ്ധതിയാണ് പോഷന്‍ അഭിയാന്‍.’
‘അവബോധത്തിലൂടെയും ബഹുജന പങ്കാളിത്തത്തിലൂടെയും പോഷകാഹാരക്കുറവിന്റെ വിപത്തിനെ നേരിടുന്നതിനുള്ള നല്ല ഒരു ത്രെഡ്.’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ് .