പിണറായിക്കും ‘മോദിജി’

Share

തിരുവനന്തപുരം: വനേ്ദഭാരത് ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ പ്രസംഗിക്കവെ പ്രധാനമന്ത്രിയെ മോദിജി എന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി. കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിനെ പേരെടുത്തു പറഞ്ഞ പിണറായി, ഗവര്‍ണറുടെ പേര് പറയാന്‍ കൂട്ടാക്കിയില്ല. ഇന്ന് സന്തോഷമുള്ള ദിവസമാണെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. കേരളത്തിലെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി എത്തിയതിലും അദ്‌ദേഹം സന്തോഷം പ്രകടിപ്പിച്ചു. മോദിയെ ഇംഗ്‌ളീഷില്‍ സ്വാഗതം ചെയ്യാനും അദ്ദേഹം ശ്രദ്ധിച്ചു. സംസ്ഥാന പദ്ധതിയായ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിനെക്കുറിച്ചാണ് മുഖ്യമന്ത്രി പ്രസംഗത്തില്‍ കൂടുതല്‍ സമയം വിശദീകരിച്ചത്.