കരാര്‍ ജീവനക്കാര്‍ക്ക് വേതനം
ഉറപ്പാക്കണമെന്ന് കേന്ദ്രം

Share

ന്യൂഡല്‍ഹി : സര്‍ക്കാര്‍ ഓഫീസുകളില്‍ പുറത്തുനിന്നുള്ള ഏജന്‍സികള്‍ വഴി നിയമിക്കുന്ന കരാര്‍ ജീവനക്കാര്‍ക്ക് വേതനവും ആനുകൂല്യങ്ങളും ഉറപ്പാക്ക ണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇക്കാ ര്യമാവശ്യപ്പെട്ട് തൊഴില്‍ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കത്തയച്ചു. കരാര്‍ ജീവനക്കാരുടെ വേതനം നല്‍കാതിരിക്കുകയോ കുറച്ചുമാത്രം നല്‍കുകയോ ചെയ്യുന്ന സ്ഥിതിയുണ്ടെങ്കില്‍ തൊ ഴില്‍ദാതാക്കള്‍ നേരിട്ട് കരാര്‍ജി വനക്കാര്‍ക്ക് വേതനം നല്‍കിയ ശേഷം ഏജന്‍സികളില്‍ നിന്നു തിരിച്ചുപിടിക്കണം.
വിജ്ഞാപനം ചെയ്തിരിക്കുന്ന മിനിമം വേതനത്തില്‍ കുറയാത്ത തുക ജീവനക്കാര്‍ക്ക് നല്‍കണം.
വേതനത്തില്‍നിന്ന് ഏജന്‍സികള്‍ അനധികൃതമായി തുക പിടിക്കുന്ന തില്‍ ആശങ്ക രേഖപ്പെടുത്തിയ മന്ത്രാലയം അത്തരം സാഹചര്യ മുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.