ഒപ്പമുണ്ട്; എല്ലാ പിന്തുണയും: പ്രിയങ്ക ഗാന്ധി

Share

മണ്ണിടിച്ചിലിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്ന് വയനാട് എം.പി പ്രിയങ്ക ഗാന്ധി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസും എൻ.ഡി.ആർ.എഫും എസ്.ഡി.ആർ.എഫ് ടീമുകളും സിവിൽ ഡിഫൻസ് വോളണ്ടിയർമാരും സ്ഥലത്ത് സജീവമായി രംഗത്തുണ്ടെന്നും അവർ അറിയിച്ചു.

ബന്ധപ്പെട്ടവരുമായെല്ലാം സംസാരിച്ചു. ദുരന്തത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരോട് അഗാധമായ ദുഃഖം അറിയിക്കുന്നു. ദുരന്തബാധിതർക്കൊപ്പമുണ്ടാകുമെന്നും സാധ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കും.

മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ എത്രയുംവേഗം കണ്ടെത്താനാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.