അതുവെറുതെ, അങ്ങിനെ
ഒരു പ്‌ളാസ്റ്റിക് ഇല്ല

Share

ന്യൂഡല്‍ഹി: ചില കമ്പനികള്‍ തങ്ങളുടെ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ജൈവവിഘടനശേഷിയുള്ളതാണെന്ന് അവകാശപ്പെട്ട് വിപണിയിലിറക്കുന്നുണ്ടെന്നും എന്നാല്‍ പ്ലാസ്റ്റിക് പൂര്‍ണമായി മണ്ണില്‍ അലിഞ്ഞുചേരുമെന്നത് തെളിയിക്കപ്പെട്ടിട്ടില്ലെന്നും
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബി ഐ.എസ്.) ഡയറക്ടര്‍ ജനറല്‍ പ്രമോദ് കുമാര്‍ തിവാരി അറിയിച്ചു. ചില പ്ലാസ്റ്റിക് പരിസ്ഥിതി സൗഹൃദമാണെന്നമട്ടില്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്നണ്ട്. ഇത്തരം കമ്പനികള്‍ക്കെതിരേ നടപടിയെടുക്കാന്‍ വകുപ്പുണ്ടെന്ന് അദ്‌ദേഹം വ്യക്തമാക്കി. പ്ലാസ്റ്റിക്കിനെക്കുറിച്ച് രാജ്യത്തിനകത്തും പുറത്തും ഗവേഷണങ്ങള്‍ നടന്നുവരികയാണ്.