വെറ്ററിനറി സർജൻ താത്കാലിക നിയമനം:ഇപ്പോൾ അപേക്ഷിക്കാം

Share

മൃഗസംരക്ഷണ വകുപ്പിന്റെ വൈക്കം ബ്ലോക്കിലെ മൊബൈൽ വെറ്ററിനറി യൂണിറ്റിൽ വെറ്ററിനറി സർജനെ നിയമിക്കുന്നതിന് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. താൽപ്പര്യമുള്ള കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത ബി.വി.എസ്.സി. ആൻഡ് എ.എച്ച്. പാസായവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ജൂൺ 22ന് രാവിലെ 11ന് കളക്‌ട്രേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് എത്തണം.

വിശദവിവരത്തിന് ഫോൺ: 0481 2563726.