കേരളത്തിലുടനീളം ആരോഗ്യമേഖലയിൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ ഭാരകാലഘട്ടത്തിലും ആരോഗ്യമേഖലയിൽ ധാരാളം മുറ്റങ്ങളുണ്ടായി. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ ആതുരാലയങ്ങൾ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തി.
ഇത്തരത്തിൽ വാമനപുരം മണ്ഡലത്തിലെ ആതുരങ്ങളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വാർഷിക ആരോഗ്യ പരിശോധന, അർബുദ നിയന്ത്രണ പദ്ധതി, ഹെൽത്തി ലൈഫ് ക്യാമ്പയിൻ, വയോജന സാന്ത്വന പരിചരണ പരിപാടി രോഗനിർമ്മാർജ്ജന പ്രവർത്തനങ്ങൾ. ഏകാരോഗ്യം എന്നീ പദ്ധതികളുടെ പ്രവർത്തനങ്ങൾ താഴെത്തട്ടിൽ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വഴി നടപ്പാക്കുന്നു. മണ്ഡലത്തിലെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും കമ്പ്യൂട്ടർ, പ്രിൻറർ, ഇൻറർനെറ്റ് സേവനങ്ങൾ എന്നിവ ലഭ്യമാണ്. വാമനപുരം മണ്ഡലത്തിലെ PHC, CHC, FHC എന്നിവിടങ്ങളിൽ കെട്ടിടങ്ങളും അത്യാധുനിക സംവിധാനങ്ങളും നിലവിൽ വന്നിട്ടുണ്ട്. വാമനപുരം പ എച്ച്സിക്ക് 6.20 കോടി രൂപ ഉപയോഗിച്ച് 50 ബെഡ് സംവിധാനത്തോടെ അത്യാധുനിക ബഹുനിലമന്ദിരം പൂർത്തിയാക്കിയിട്ടുണ്ട്. കല്ലറ, പാലോട്, പനവൂർ, ആനാട്, സി എച്ച് സി കളിൽ പുതിയ കെട്ടിടങ്ങൾ ആയിട്ടുണ്ട്. പാലോട് കുടുംബാരോഗ്യ കേന്ദ്രത്തിന് 1.69 കോടി രൂപ ഉപയോഗിച്ച് കിടക്കകളുള്ള ഐസൊലേഷൻ ബ്ലോക്കിന്റെ നിർമ്മാണം നടന്നുവരുന്നു. പുല്ലമ്പാറ സി എച്ച് സി യ്ക്ക് 2021 24 ബഡ്ജറ്റിൽ വകയിരുത്തി 2.5 കോടി രൂപയുടെ കെട്ടിടം ഉടൻ നിർമിക്കും.
വ്യാവസായിക മേഖലകളിലും മികച്ച മുന്നേറ്റമാണ് അഡ്വ ഡി കെ മുരളിയുടെ നേതൃത്വത്തിൽ വാമനപുരം മണ്ഡലത്തിൽ നടക്കുന്നത്. നിലവിൽ ചെറുകിട വ്യവസായങ്ങൾക്ക് 200 കോടി രൂപയുടെ വായ്പ്പ നൽകിയിട്ടുണ്ട്. സംരംഭക വർഷം പദ്ധതിയുമായി ബന്ധപ്പെട്ട് 9 പഞ്ചായത്തുകളിലുമായി 1233 സംരംഭങ്ങളാണ് ആരംഭിച്ചത്. ഇതുവഴി 2374 പുതിയ തൊഴിലവസരങ്ങളാണ് ലഭ്യമായത്.
ലൈഫ് പദ്ധതിപ്രകാരം മണ്ഡലയത്തിലെ 9 പഞ്ചായത്തുകളിലുമായി 3236 വീടുകൾ പൂർത്തിയാവുകയും 1548 വീടുകളുടെ നിർമാണം നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ മലയോര മേഖലയിലെ സാധാരണ ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്ന രീതിയിലുള്ള പ്രവർത്തനമാണ് ലൈഫ് പദ്ധതിപ്രകാരം നടന്നുവരുന്നത്.
മലയോര ഹൈവേ നിർമാണത്തിനായി 159.67 കോടി രൂപയും വെഞ്ഞാറമൂട് റിംഗ് റോഡിനായി 31.77 കോടി രൂപയും ചിലവാക്കി പൊതു ഗതാഗതം യാത്രയോഗ്യമാക്കി. കൂടാതെ ജനങ്ങളുടെ ഏറെനാളത്തെ പ്രതീക്ഷയായിരുന്ന ചെല്ലഞ്ചി പാലം ചിപ്പൻചിറ പാലം തുടങ്ങിയവയുടെ നിർമാണവും ഇതിനോടകം പൂർത്തിയാക്കി അഡ്വ ഡി കെ മുരളി ജനങ്ങളുടെ ഇടയിൽ സ്ഥാനം നേടി. കൃഷി സംരക്ഷണത്തിലും ഒട്ടും പുറകോട്ട് നിൽക്കാതെ കാർഷികമേഖലയുടെ വികസനത്തിന് 16.48 കോടി രൂപയുടെ പദ്ധതികളാണ് മണ്ഡലത്തിൽ നടപ്പിലാക്കിയത്.