വികസന പാതയിൽ വാമനപുരം: പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുവാൻ കോടികളുടെ പദ്ധതികൾ

Share

മണ്ഡലത്തെ വികസനപാതയിലെത്തിക്കാൻ അഡ്വ ഡി കെ മുരളി

വാമനപുരം നിയോജക മണ്ഡലം വികസനത്തിന്റെ പാതയിൽ നിൽക്കുമ്പോൾ എല്ലാ പ്രവർത്തനങ്ങളും മുന്നിൽ നിന്ന് നയിക്കാൻ എം ൽ എ അഡ്വ. ഡി കെ മുരളി മുൻപന്തിയിലാണ്. പൊതുവിദ്യാഭ്യാസം, ആരോഗ്യം,റോഡുകളുടെ നവീകരണം , പാലങ്ങളുടെ നിർമാണം,കൃഷി , വ്യാവസായികം തുടങ്ങിയ മേഖലകളിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് ഇദ്ദേഹം ചെയ്തത് വരുന്നത്.

ഒന്നാം പിണറായി സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കിക്കൊിരിക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ മണ്ഡലത്തിലെ സർക്കാർ സ്‌കൂളുകളുടെയും അടിസ്ഥാന സൗകര്യങ്ങൾ അന്തർദേശീയ നിലവാരത്തിലേയ്ക്ക് ഉയർത്തി. അതിന്റെ ആദ്യ പടിയെന്നോണം 5 കോടി രൂപ ഉപയോഗിച്ച് വെഞ്ഞാറമൂട് ഗവ. മോഡൽ ഹയർസെക്കന്ററി സ്‌കൂളിന് അന്തർദേശീയ നിലവാരത്തിലുള്ള കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും നൽകി. ഗവ. യു.പി.എസ് വെഞ്ഞാറമൂട് 3 കോടിയുടെ കെട്ടിടവും, ഗവ.വി.എച്ച്.എസ്.എസ് കല്ലറ, ഗവ.ബി.എച്ച്.എസ്.എസ്. മിതൃമ്മല, ജി.എച്ച്.എസ്.എസ് ഭരതന്നൂർ എന്നീ സ്‌കൂളുകളിൽ 3 കോടി രൂപ വീതം ചെലവാക്കി ബഹുനില മന്ദിരങ്ങളും പൂർത്തിയാക്കി വിദ്യാഭ്യാസ മേഖലയെ ഒരു പിടി മുന്നിൽ എത്തിച്ചു.

കൂടാതെ ഗവ.എച്ച്.എസ്. മടത്തറക്കാണി, ഗവ.എച്ച്.എസ്. ജവഹർ കോളനി. ഗവ. GHSS മിത്യമ്മല, ഗവ.യു.പി.എസ് വെഞ്ഞാറമൂട് എന്നീ സ്‌കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ നടന്ന് വരികയാണ്. 2026 ന് മുൻപ് തന്നെ മണ്ഡലത്തിലെ എല്ലാ സർക്കാർ സ്‌കൂളുകൾക്കും അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കാനുള്ള തീവ്ര ശ്രമങ്ങൾളും നടന്നുകൊണ്ടിരിക്കുകയാണ് . ആലന്തറ യു.പി.എസ്, മടത്തക്കാണി എച്ച്.എസ്, കൊല്ലായിൽ എൽ.പി.എസ്, പെരിങ്ങമ്മല യു.പി.എസ്. ആട്ടുകാൽ യു.പി.എസ്. ആനാട് എൽ.പി.എസ്, പേരുമല യു.പി.എസ്, പനയമുട്ടം യു.പി.എസ്. ഗവ. ഗേൾസ് എച്ച്.എസ്.എസ് മിത്യമ്മല, കുറുമ്പയം എൽ.പി.എസ്, കല്ലറ വി.എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ പുതിയ കെട്ടിടങ്ങൾ നിർമിച്ചു. കേരളത്തിലെ പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി വാമനപുരം നിയോജക മണ്ഡലത്തിലും ഒട്ടനേകം വികസന പ്രവർത്തനങ്ങൾ നടന്നു.

Whatsapp Image 2024 01 22 At 9.55.56 Pm
Whatsapp Image 2024 01 22 At 9.57.49 Pm (1)

എം.എൽ.എ എഡ്യൂകെയർ ആപ്പ്

വാമനപുരം മണ്ഡലത്തിലെ എൽ.പി മുതൽ ഹയർ സെക്കൻ്ററി വരെയുള്ള മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ആരംഭിച്ചതാണ് എം.എൽ.എ എഡ്യൂകെയർ ആപ്പ് പദ്ധതി. ഇതിലൂടെ കുട്ടികളുടെ പഠന നിലവാരം രക്ഷകർത്താക്കൾക്കും അധ്യാപകർക്കും നേരിട്ട് വിലയിരുത്തുവാനും, എം.എൽ.എയുമായി ആശയ വിനിമയം നടത്താനും സാധിക്കും. കൂടാതെ സ്‌കൂളുകളുടെ ആവശ്യങ്ങൾ ഈ ആപ്പ് വഴി നേരിട്ട് മനസിലാക്കാനും സാധിക്കും. ഈ പദ്ധതി 2023 ഒക്ടോബർ മാസം ബഹു പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവൻകുട്ടിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.

Whatsapp Image 2024 01 22 At 9.56.29 Pm
Ad 4