ഡി.ഫാം കഴിഞ്ഞ 20 വിദ്യാർത്ഥികൾക്ക് പരിശീലനം: ഇപ്പോൾ അപേക്ഷിക്കാം

Share
    ഫാർമസി എജ്യുക്കേഷൻ റഗുലേഷൻ ആക്ട് 1991 പ്രകാരം ഡിപ്ലോമ ഇൻ ഫാർമസി (ഡി.ഫാം) കോഴ്സ് കഴിഞ്ഞ 20 വിദ്യാർഥികൾക്ക് കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ ട്രെയിനിങ് നൽകുന്നതിന് കേരള ഫാർമസി കൗൺസിലിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്. ട്രെയിനിങ്ങിന് താൽപര്യമുള്ള ഡി.ഫാം കഴിഞ്ഞ വിദ്യാർഥികൾ പ്രസ്തുത ട്രെയിനിങ്ങിന് അനുവാദം ലഭിക്കുന്നതിന് ഡി.ഫാം കോഴ്സ് സർട്ടിഫിക്കറ്റും അനുബന്ധ രേഖകളും സഹിതം കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് പ്രൻസിപ്പലിന് അപേക്ഷ സമർപ്പിക്കണം.