വീണ്ടും കടുവയുടെ ആക്രമണം; പശുവിനെ കൊന്നു, ആടിനെ കാണാനില്ല

Share

വയനാട് കുറുക്കൻമൂലയിൽ വീണ്ടും കടുവയുടെ ആക്രമണം. പയ്യമ്പള്ളി പുതിയടം വടക്കുംപാടത്ത് ജോണിന്റെ പശുവിനെ കടുവ കൊന്നു. ഒരാടിനെ കാണാനില്ലെന്നും നാട്ടുകാർ പറയുന്നു. കുറുക്കൻമൂലയിൽ നിന്ന് മൂന്ന് കിലോമീറ്റർ മാത്രം അകലെയാണ് ഇന്നലെ കടുവയുടെ ആക്രമണമുണ്ടായത്.

ഇതോടെ കടുവ ആക്രമിച്ച് കൊന്ന വളർത്തുമൃഗങ്ങളുടെ എണ്ണം 16 ആയി. തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ 20 മീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോയാണ് കടുവ കൊലപ്പെടുത്തിയത്.

കടുവക്കായി തെരച്ചിൽ ശക്തമാക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. നൂതന സംവിധാനങ്ങൾ ഉപയോഗിക്കും. കടുവയെ കണ്ടാൽ ഉടൻ മയക്കുവെടി വെക്കാൻ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *