മൂന്ന് മാസത്തെ സര്‍ട്ടിഫിക്കറ്റ് ഇൻ കോഴ്‌സ് പ്രവേശനം

Share

ചേലക്കര ഗവ. പോളിടെക്‌നിക് കോളജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ മൂന്ന് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം. വെബ് ഡിസൈനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് പ്ലമ്പിങ്, വെല്‍ഡിങ് ആന്‍ഡ് ഫാബ്രിക്കേഷന്‍ കോഴ്‌സുകള്‍ക്ക് എസ്.എസ്.എല്‍.സിയാണ് യോഗ്യത. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ ഒമ്പത് ആണ്. അപേക്ഷ ഫോമും മറ്റ് വിവരങ്ങളും www.gpcchelakkara.ac.in ല്‍ ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്: 04884 254484.