തിരുവനന്തപുരം: 2023-24 അധ്യയന വർഷം സംസ്ഥാനത്തെ പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകളിലേയ്ക്ക് പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം ഓൺലൈൻ അപേക്ഷകൾ നൽകാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്ക് (എം.ബി.ബി.എസ്, ബി.ഡി.എസ് ഉൾപ്പെടെ) പ്രവേശനത്തിനായി പുതുതായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം. പുതുതായി അപേക്ഷകൾ നൽകാൻ ജൂലൈ 13 വൈകുന്നേരം 4 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ സൗകര്യമുണ്ട്. കീം 2023 മുഖേന നേരത്തെ അപേക്ഷിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
www.cee.kerala.gov.in ൽ ലഭ്യമാക്കിയിട്ടുള്ള 2023-24 അധ്യയന വർഷത്തിലെ സംസ്ഥാനത്തെ എൻജിനീയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സുകളുടെ പ്രവേശനം സംബന്ധിച്ച വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന സർക്കാർ അംഗീകൃത പ്രോസ്‌പെക്ടസിലെ വ്യവസ്ഥകളും ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളും 17.03.2023 ലെ പ്രവേശനം സംബന്ധിച്ചുള്ള വിജ്ഞാപനവും അപേക്ഷകർ ശ്രദ്ധിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 04712525300.