ഇന്ന് തിരുവോണം. പ്രോട്ടോക്കോൾ നിയന്ത്രണങ്ങൾക്കെല്ലാം ഇടയിലും പൊലിമ കുറയാതെ ഉള്ളതുകൊണ്ട് തിരുവോണം തീർക്കുകയാണ് മലയാളികൾ. ഇത്തവണയും കൊവിഡ് പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങളിലെ ആഘോഷങ്ങളില്ല. എങ്കിലും, വീട്ടകങ്ങളിലെ ആഘോഷങ്ങൾക്ക് കുറവില്ല.
മഹാമാരിയുടെ പിടിയിൽ നിന്ന് തിരിച്ചുവരുന്ന മലയാളിക്ക് അതിജീവനത്തിന്റേതാണ് ഈ തിരുവോണപ്പുലരി. പൂവിളിയും പുലിയിറക്കവും പൂക്കളമത്സരവും പന്തുകളിയും ജലമേളകളും ഇത്തവണയും ഉണ്ടായില്ല.
സ്കൂൾ മുറ്റത്തെ മിഠായി പെറുക്കലും കാമ്പസ് യൂണിയൻ ഓണാഘോഷത്തിലെ കമ്പവലിയുടെ ആവേശപ്പെരുക്കവും ഉണ്ടായില്ല. എങ്കിലും പ്രതീക്ഷയോടെ നാം ഓണത്തെ വരവേറ്റു. ഇത്തവണ കൂടി ‘സോപ്പിട്ട്’, ‘മാസ്കിട്ട്’, ‘സൂക്ഷിച്ചോണം’. എല്ലാ വായനക്കാർക്കും സർക്കാർ ഡെയ്‌ലിയുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ…