നടുവില്‍ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് -2 (മെക്കാനിക്കല്‍), വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, ഓട്ടോമൊബൈല്‍), ട്രേഡ്‌സ്മാന്‍ (ഇലക്‌ട്രോണിക്‌സ്) എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയാണ് വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടറുടെ അടിസ്ഥാന യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.
കൂടിക്കാഴ്ചയുടെ തീയതി, സമയം, തസ്തിക എന്ന ക്രമത്തില്‍. മെയ് 31 – ഉച്ചക്ക് 1.30 – ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് -2 (മെക്കാനിക്കല്‍), വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രിക്കല്‍). ജൂണ്‍ 3 – ഉച്ചക്ക് 1.30 – വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്‌ട്രോണിക്‌സ്), (ഓട്ടോമൊബൈല്‍), ട്രേഡ്‌സ്മാന്‍ ഇലക്‌ട്രോണിക്‌സ്.
കൂടുതൽ വിവരങ്ങൾക്ക് : 0460 2251091.