എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന യുറോ ടെക്നീഷ്യൻ തസ്തികയിൽ താത്കാലിക നിയമനം. ഈ തസ്‌തികയിൽ യോഗ്യതയുള്ള പുരുഷ ഉദ്യോഗാർഥികൾക്ക് 19 ന് രാവിലെ 11 ന് വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.
ഡിപ്ലോമ ഇൻ ഒ.ടി ടെക്നീഷ്യൻ/ അനസ്തേഷ്യ ടെക്നീഷ്യൻ അല്ലെങ്കിൽ ജി.എൻ.എം ആണ് യോഗ്യത. സമാന മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ എത്തണം.
കൂടുതൽ വിവരങ്ങൾക്ക്: 0484- 2386000