താനൂർ സി.എച്ച്.എം.കെ.എം. ഗവ.കോളേജിൽ വിവിധ വിഭാഗങ്ങളിലെ അധ്യാപക ഒഴിവുകളിലേക്ക് താത്കാലിക ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 25 രാവിലെ 10 നും ബിസിനസ് മാനേജ്മെന്റ്, ഇലക്‍ട്രോണിക്സ് വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 30 രാവിലെ 10 നും കൊമേഴ്സ് വിഭാഗത്തിലെ ഒഴിവുകളിലേക്ക് മെയ് 30 രാവിലെ 11 നും മാത്തമാറ്റിക്സ് വിഭാഗത്തിലെ ഒഴിവുകളിലേക്ക് മെയ് 30 ഉച്ചയ്ക്ക് ഒരു മണിക്കും അഭിമുഖം നടക്കും.
നിലവിലെ യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാവണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: gctanur.ac.in