എസ് എസ് എൽ സി സർട്ടിഫിക്കറ്റ്: ജൂൺ ആദ്യവാരം ഡിജി ലോക്കറിൽ

Share

ഗ്രേഡ് ഉൾപ്പെടുത്തിയുള്ള എസ് എസ് എൽ സി സർട്ടിഫിക്കറ്റ് ജൂൺ ആദ്യവാരം ഡിജിറ്റൽ ലോക്കറിൽ ഓൺലൈൻ ആയി ആദ്യം ലഭ്യമാകും. ഒറിജിനൽ മാർക്ക് ലിസ്റ്റ് ലഭ്യമാകാൻ മൂന്ന് മാസമെടുക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചത്. പ്ലസ് ഒൺ പ്രവേശനത്തിന് ഗ്രേഡ് മാത്രമാണ് ഓൺലൈൻ സർട്ടിഫിക്കറ്റ് മതിയാകും.

സർട്ടിഫിക്കറ്റ് ലഭ്യമാകാൻ ആധാർ നമ്പർ വഴി ഡിജിറ്റൽ ലോക്കർ ആക്ടിവേട് ആക്കി വച്ചാൽ അപ്‌ലോഡ് ചെയ്യുന്ന മുറയ്ക്ക് തന്നെ സെര്ടിഫിക്കട് പ്രിന്റ് എടുക്കാം. എസ് എസ് എൽ സി സർട്ടിഫിക്കറ്റ് മാത്രമല്ല, മുന്നേ അപേക്ഷിച്ചു ഇഷ്യൂ ചെയ്ത മറ്റനേകം സർക്കാർ ഓൺലൈൻ സെര്ടിഫിക്കറ്റുകളും ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ID , വെഹിക്കിൾ ആർ സി ബുക്ക്, പൊസഷൻ സർട്ടിഫിക്കറ്റ്, ഇൻകം സർട്ടിഫിക്കറ്റ് എന്നിവയും ഡിജി ലോക്കറിൽ നിന്നും ലഭ്യമാണ്.