കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2024-25 അധ്യയന വര്‍ഷത്തില്‍ എല്‍.കെ.ജി, ഒന്നാം ക്ലാസ് എന്നിവയില്‍ പുതുതായി അഡ്മിഷന്‍ നേടുന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങുന്നതിന് പ്രത്യേക ധനസഹായം നല്‍കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, അഡ്മിഷന്‍ നേടുന്ന സ്‌കൂളുകളില്‍ നിന്നും ലഭ്യമാക്കിയ സാക്ഷ്യപത്രം/സ്‌കൂളില്‍ നിന്നും ലഭിക്കുന്ന രസീത് എന്നിവ സഹിതം ജൂണ്‍ 10നകം അപേക്ഷകള്‍ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം അംഗത്തിന്റെ അംഗത്വ കാര്‍ഡിന്റെ പകര്‍പ്പ്, അംശാദായം അടച്ച ക്ഷേമനിധി പാസ്സ്ബുക്കിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ് ( IFSC സഹിതം) എന്നിവ ഹാജരാക്കണം. അംഗങ്ങളുടെ നിലവിലുളള ഫോണ്‍ നമ്പറും, ബാങ്ക് അക്കൗണ്ടുമാണ് നല്‍കേണ്ടത്. അല്ലാത്ത പക്ഷം ആനുകൂല്യം നിഷേധിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 9947406826