മുതിർന്ന പൗരന്മാർക്ക് ഡിജിറ്റൽ സാക്ഷരത നൽകാൻ നൈപുണ്യ നഗരം പദ്ധതി

Share

എറണാകുളം: മുതിർന്ന പൗരന്മാർക്ക് സൗജന്യ ഡിജിറ്റൽ സാക്ഷരത നൽകാനായി എറണാകുളം ജില്ലയിൽ നൈപുണ്യ നഗരം പദ്ധതി ആരംഭിക്കുന്നു. എറണാകുളം ജില്ലാ ആസൂത്രണ സമിതിയും ജില്ലാ പഞ്ചായത്തും സംയുക്തമായി ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി സംഘടിപ്പിക്കുന്നത്.

ആധുനിക വാർത്താ വിനിമയ സാങ്കേതിക വിദ്യകളിൽ പ്രാവീണ്യം മുതിർന്ന പൗരന്മാർക്കും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്വയം തൊഴിൽ സംരംഭം ആരംഭിക്കാൻ താല്പര്യമുള്ള മുതിർന്ന പൗരന്മാർക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ് ആണ് ജില്ലയിൽ പരിപാടി ഏകോപിപ്പിക്കുന്നത്. ഐ.എച്ച്.ആർ.ഡിയുടെ എറണാകുളം റീജിയണൽ സെന്റർ ആണ് പരിശീലനം നൽകുന്നത്. 10 ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും നൽകും.