തിരുവനന്തപുരം ജില്ലയിൽ ഇന്ന് റിപ്പോർട്ട് ചെയ്ത നിരവധി ഒഴിവുകൾ

Share

തിരുവനന്തപുരം ആർ.സി.സി.യിൽ താത്കാലിക അടിസ്ഥാനത്തിൽ നിയമനം

റീജിയണൽ കാൻസർ സെന്റർ തിരുവനന്തപുരം ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 10 വൈകീട്ട് മൂന്നു വരെയാണ്.

കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in.

ഓഫീസ് അസിസ്റ്റന്റ് നിയമനം: കമ്പ്യൂട്ടർ സയൻസ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

കേന്ദ്ര സർക്കാർ ഏജൻസിയായ ദേശീയ ഔഷധ വില നിയന്ത്രണ അതോറിറ്റിയുടെ നിർദ്ദേശാനുസരണം സംസ്ഥാനത്തു രൂപീകരിച്ചിട്ടുള്ള ഫാർമസ്യൂട്ടിക്കൽ പ്രൈസ് മോണിറ്ററിങ് ആൻഡ് റിസോഴ്സ് യൂണിറ്റ് സൊസൈറ്റിയുടെ ഓഫീസിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനതിന് അപേക്ഷക്ഷിക്കാം. കമ്പ്യൂട്ടർ സയൻസിൽ ബിരുദമോ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദത്തോടൊപ്പം PGDCA/DCA/OFFICE AUTOMATION എന്നിവയിലേതെങ്കിലുമാണ് യോഗ്യത. ഇംഗ്ലീഷ് ഭാഷാ വിനിമയത്തിൽ പ്രാവീണ്യമുണ്ടായിരിക്കണം. ശമ്പളം പ്രതിമാസം 15,000 രൂപ. പ്രായപരിധി 2023 മെയ് രണ്ടിന് 35 വയസിനു താഴെയുള്ളവർക്കാണ് ഈ അവസരം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതയും, പ്രവർത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂലൈ 10നു വൈകിട്ട് 5 മണിക്ക് മുൻപ് അപേക്ഷിക്കണം.
അപേക്ഷകൾ അയക്കേണ്ട വിലാസം: ഡ്രഗ്സ് കൺട്രോളറുടെ കാര്യാലയം, റെഡ് ക്രോസ്സ് റോഡ്, വഞ്ചിയൂർ പി. ഒ., തിരുവനന്തപുരം – 695035

കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471 – 2474797.

സംസ്കൃത കോളജിൽ ഗസ്റ്റ് ലക്ചറർ നിയമനം

തിരുവനന്തപുരം സർക്കാർ സംസ്കൃത കോളജിൽ സംസ്കൃത വേദാന്ത വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. ഇതിനായുള്ള അഭിമുഖം ജൂൺ 26ന് രാവിലെ 11ന് പ്രിൻസിപ്പാളിന്റെ ചേമ്പറിൽ നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.