“ലോക സമസ്ത സുഖിനോ ഭവന്തു..” വിശ്വ ശാന്തിക്കായി ഭാരതീയ പൈതൃകം: ഹോമ തെറാപ്പിയും സംഗീതവുമായി സർക്കാർ ഡെയിലി അമേരിക്കയിൽ എത്തുന്നു

Share

ലോകത്താകമാനം പടർന്നുപിടിച്ച കോവിഡു മഹാമാരിക്കുശേഷം ലോകം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. ഈ അവസരത്തിൽ ലോക സമൂഹത്തിന്ന് ആരോഗ്യവും ആത്മീയ ഉണർവും പ്രധാനംചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പ്രമുഖ ഓൺലൈൻ ന്യൂസ് പോർട്ടലായ sarkardaily.com അമേരിക്കയിലെത്തുന്നത്.

download 8 1

ഭാരതീയ പൈതൃകം ആയുരാരോഗ്യ സൗഖ്യത്തിന് എന്ന സന്ദേശവുമായാണ് സർക്കാർ ഡെയിലിയുടെ നേതൃത്വത്തിൽ 2022 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ അമേരിക്കയിൽ ഹോമ തെറാപ്പിയും മ്യൂസിക് തെറാപ്പിയും സംഘടിപ്പിക്കുന്നത്.

പ്രമുഖ സംഗീത ഉപാസകൻ കൈതപ്രം വിശ്വനാഥൻ നമ്പൂതിരി , താന്തികാചാര്യൻ സൂര്യകാലടി സുബ്രമണ്യൻ ഭട്ടതിരിപ്പാട്‌ , വാസ്തുവിദഗ്ധൻ മധു പോറ്റി , പ്രമുഖ താന്ത്രിക ജ്യോതിഷാചാര്യൻ Dr . ദിവാകരൻ, ആയുർവേദ, സിദ്ധ ഡോക്ടർമാർ തുടങ്ങി പ്രമുഖർ അടങ്ങുന്ന സംഘം music and Homa Therapy യുമായി അമേരിക്കയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നു.

വേദങ്ങളിലൂടെ നൽകുന്ന അന്തരീക്ഷത്തെ ശുദ്ധീകരിക്കുന്നതിനുള്ള ശാസ്ത്രമാണ് ഹോമ തെറാപ്പി. ഹോമ തെറാപ്പിയിലൂടെ നമ്മുടെ ജീവ നാഡികളെ ഉത്തേജിപ്പിക്കാനും പുതുജീവൻ നൽകാനും സഹായിക്കുന്നു.

unnamed 1 2

ഹോമയും യജ്ഞവും പര്യായപദങ്ങളാണ്. ഹോമ തെറാപ്പി സമ്പ്രദായം അന്തരീക്ഷത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുകയും മനുഷ്യരിലും മൃഗങ്ങളിലും സസ്യരാജ്യത്തിലും വലിയ രോഗശാന്തി ഫലമുണ്ടാക്കുകയും ചെയ്യുന്നു. ഒപ്പം ഇത് മുഴുവൻ ജൈവമണ്ഡലത്തിലും മാറ്റങ്ങൾ സൃഷ്ടിക്കുന്നു.

agnihotrafirecover

ഒരു ഗ്രൂപ്പിന്റെയോ വ്യക്തിയുടെയോ ശാരീരികവും വൈകാരികവും വൈജ്ഞാനികവും സാമൂഹികവുമായ ആവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള സംഗീതത്തിന്റെ ഉപയോഗമാണ് മ്യൂസിക് തെറാപ്പി.

Music Therapy News and events9 e1596011190227

മെലഡികൾ , വിവിധ വാദ്യോപകരണങ്ങളുടെ നാദ വിസ്മയം, ഡ്രമ്മിംഗ്, പാട്ടുകൾ, വഴികാട്ടിയായ ഇമേജറി എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ മ്യൂസിക് തെറാപ്പിയിൽ ഉപയോഗിക്കുന്നു.

Brain on music graphic

മ്യൂസിക് തെറാപ്പിയിലൂടെ കുട്ടികൾ, കൗമാരക്കാർ, മുതിർന്നവർ, മാനസികാരോഗ്യ ആവശത, പഠന വൈകല്യങ്ങൾ, അൽഷിമേഴ്‌സ് രോഗവും മറ്റ് വാർദ്ധക്യ സംബന്ധമായ അവസ്ഥകളും, ലഹരിവസ്തുക്കളുടെ ദുരുപയോഗ പ്രശ്നങ്ങൾ, മസ്തിഷ്ക ക്ഷതങ്ങൾ, ശാരീരിക വൈകല്യങ്ങൾ തുടങ്ങിയ അവസ്ഥകൾക്കും പ്രയോജനം ലഭിക്കും.

ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തു..
കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം +91 9447560501 , whatsapp +91 9567365003 email : sarkardailydesk@gmail.com