60 വയസിന് മുകളിൽ പ്രായമുള്ള പട്ടിക വിഭാഗക്കാർക്ക് മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി ആയിരം രൂപ

Share

മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി 60 വയസു മുതൽ പ്രായമുള്ള സംസ്ഥാനത്തെ പട്ടിക വർഗ വിഭാഗക്കാർക്ക് ആയിരം രൂപ വീതം നൽകും. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 5,57,81,000 രൂപ അനുവദിച്ചു. സംസ്ഥാനത്തെ 55781 പട്ടിക വർഗക്കാരിൽ കോട്ടയം ജില്ലയിലെ ഉപഭോക്താക്കൾ ഒഴികെയുള്ളവർക്ക് ഈ ഓണക്കാലത്ത് തുക ലഭിക്കും. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിക്കുന്ന മുറയ്ക്ക് കോട്ടയം ജില്ലയിൽ ഉള്ളവർക്ക് തുക അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു.