സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി ഗിഗ് തൊഴിലാളികൾക്ക് വിശ്രമകേന്ദ്രങ്ങൾ

Share

സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി വാതിൽപ്പടി സേവനം ചെയ്യുന്നവർക്ക് (ഗിഗ് തൊഴിലാളികൾ) വിശ്രമകേന്ദ്രങ്ങൾ നിർമിക്കാൻ ഒരുങ്ങി ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് എംപ്ലോയീസ് ആൻഡ് ഗിഗ് വർക്കേഴ്സ് വെൽഫയർ ഫെഡറൽ സഹകരണ സംഘം. അതിന്റെ ആദ്യ പടിയായി കൊല്ലം കളക്ടറേറ്റിനു സമീപം ആദ്യ കേന്ദ്രനിർമാണം ഉടൻ ആരംഭിക്കും.

ഗിഗ് തൊഴിലാളികൾക്കായുള്ള വിശ്രമ കേന്ദ്രത്തിൽ ഉച്ചഭക്ഷണം കഴിക്കുന്നതിനും മൊബൈൽ ഫോൺ ചാർജ് ചെയ്യാനുമുള്ള സൗകര്യം, ശൗചാലയം എന്നിവയാണ് ഉണ്ടാവുക. തുടർന്ന് തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലും വിശ്രമകേന്ദ്രങ്ങൾ ആരംഭിക്കും. കൊല്ലത്ത് കൊട്ടിയം, കൊട്ടാരക്കര എന്നിവിടങ്ങളിൽ വിശ്രമകേന്ദ്രത്തിന് സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. ആദ്യ വിശ്രമകേന്ദ്രത്തിനൊപ്പം ഭക്ഷ്യസംസ്കരണ, വസ്ത്ര പാർക്കും ഒരുക്കുന്നുണ്ട്. അയ്യായിരത്തിലേറെ അംഗങ്ങളുള്ള കൊല്ലം ജില്ലാ ഷോപ് എംപ്ലോയീസ് സഹകരണസംഘം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഒരുഭാഗം തന്നെയാണ് ആദ്യ വിശ്രമകേന്ദ്രത്തിനായി കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *