കൊല്ലം ജില്ലയിലെ വിവിധ താലൂക്കുകളിലെ മതന്യൂനപക്ഷ (ക്രിസ്ത്യന്‍, മുസ്ലിം) വിഭാഗങ്ങള്‍ക്ക് സ്വയംതൊഴില്‍ വായ്പകൾക്ക് അപേക്ഷിക്കാം. പത്തനാപുരം, പുനലൂര്‍, കൊട്ടാരക്കര താലൂക്കുകളിലെ 18നും 55 നും ഇടയിൽ പ്രായമുള്ളവർക്കാണ് ഈ അവസരം.
ഗ്രാമപ്രദേശത്ത് താമസിക്കുന്നവർക്ക് 98,000 രൂപയില്‍ താഴെയും നഗരപ്രദേശത്ത് താമസിക്കുന്ന 1,20,000 രൂപയില്‍ താഴെയും വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആറ് ശതമാനം പലിശനിരക്കില്‍ പരമാവധി 20 ലക്ഷം രൂപ വരെയും എട്ട് ലക്ഷത്തിന് താഴെ വാര്‍ഷിക വരുമാനമുള്ള പുരുഷന്മാർക്ക് എട്ട് ശതമാനം പലിശനിരക്കിലും സ്ത്രീകള്‍ക്ക് ആറ് ശതമാനം പലിശനിരക്കിലും പരമാവധി 30 ലക്ഷം രൂപയും വായ്പ ലഭിക്കും.
കാര്‍ഷിക, ചെറുകിടവ്യവസായ, സേവനമേഖലയില്‍പെട്ട ഓട്ടോറിക്ഷാ/ടാക്‌സി വാങ്ങുന്നതുള്‍പ്പെടെ ഏതു സംരംഭത്തിനും വായ്പ ലഭിക്കുന്നതാണ്. വിവാഹത്തിന് ആറ് ശതമാനം നിരക്കില്‍ രണ്ട് ലക്ഷവും വിദ്യാഭ്യാസത്തിന് മൂന്ന്-ആറ് ശതമാനം നിരക്കില്‍ 20 ലക്ഷവും ഭവനപുനരുദ്ധാരണം, വിവിധോദ്ദേശ പദ്ധതികള്‍ എട്ട് ശതമാനം നിരക്കില്‍ മൂന്ന് ലക്ഷവും ഭവനനിര്‍മാണത്തിന് 6.5-ഏഴ് ശതമാനം നിരക്കില്‍ 10 ലക്ഷവും വായ്പ ലഭ്യമാണ്. തിരിച്ചടവ് കാലാവധി പരമാവധി 84 മാസമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. വസ്തു ജാമ്യമോ (ആറ് സെന്റ് മുതല്‍) ഉദ്യോഗസ്ഥ ജാമ്യമോ നല്‍കാവുന്നതാണ്. അപേക്ഷ ഫോമിനും വിവരങ്ങള്‍ക്കും പത്തനാപുരം പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 0475 2963255, 7012998952.