സ്വയം തൊഴിൽ വായ്പക്കായി ഈട് നൽകാൻ വസ്തുവോ, വീടോ ഇല്ലാത്ത ഭിന്നശേഷിക്കാരിൽ നിന്നും ആശ്വാസം പദ്ധതി പ്രകാരം കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ സൂക്ഷമ ചെറുകിട സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് 25000 രൂപ ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകർ 40 ശതമാനമോ കൂടുതലോ ഭിന്നശേഷിത്വമുള്ളവരും, 18 വയസ്സ് പൂർത്തിയായവരും ഈട് വയ്ക്കാൻ വസ്തുവകകൾ ഇല്ലാത്തവരും, കോർപ്പറേഷനിൽ നിന്നോ മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ ഇതേ ആവശ്യത്തിന് സബ്‌സിഡിയോടുകൂടിയ വായ്പയോ, ധനസഹായമോ ലഭിച്ചിട്ടില്ലാത്തവരും ആയിരിക്കണം.
തീവ്രഭിന്നശേഷിത്വം ബാധിച്ചവർ, ഭിന്നശേഷിക്കാരായ വിധവകൾ, ഗുരുതര രോഗം ബാധിച്ച ഭിന്നശേഷിക്കാർ, 14 വയസ്സ് തികഞ്ഞ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾ, മുതിർന്ന ഭിന്നശേഷിക്കാർ, അഗതികൾ എന്നിവർക്ക് മുൻഗണനയുണ്ട്. അപേക്ഷ ഫോം പൂരിപ്പിച്ച് രേഖകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം, പിൻ-695012 എന്ന വിലാസത്തിൽ ഓഗസ്റ്റ് 10ന് വൈകീട്ട് അഞ്ചിനകം നൽകണം.
അപേക്ഷ ഫോം www.hpwc.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്: 0471-2347768, 9497281896.