ആത്മീയ ചികിത്സയുടെ മറവിൽ കുടുംബ പ്രശ്‌ന പരിഹാരത്തിനെത്തിയ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇസ്ലാംമത പണ്ഡിതന്‍ കറുകപ്പൂത്തൂർ സ്വദേശി സെയ്ത് ഹസ്സനെതിരെ സമാനമായ നിരവധി പരാതി ലഭിച്ചതായി പൊലീസ്.
ചാലിശ്ശേരി സ്വദേശിയായ യുവതി കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി സെയ്ത് ഹസ്സന്റെയടുത്ത് മൂന്നാം തവണ എത്തിയപ്പോഴാണ് പീഡന ശ്രമം നടന്നത്. സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് ഇയാൾ പോലീസ് പിടിയിലായത്.
സ്ത്രീകളെ ഒറ്റയ്ക്ക് മുറിയിലിരുത്തി ചികിത്സിക്കുന്ന സെയ്ത് ഹസ്സൻ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വാതിൽ തുറന്നു പുറത്തേക്കോടിയ യുവതി കൂടെ ഉണ്ടായിരുന്നവരെ ഒന്നും അറിയിക്കാതെ വീട്ടിലേയ്ക്ക് പോവുകയായിരുന്നു. പിന്നീട് സംഭവം അറിഞ്ഞ പൊലീസ് യുവതിയോടു വിവരം ചോദിച്ച് അറിഞ്ഞു കേസെടുക്കുകയായിരുന്നു.
ദാമ്പത്യ പ്രശ്നങ്ങൾ, മാനസിക പ്രശ്നങ്ങൾ എന്നിവയ്ക്ക് ഇയാൾ മന്ത്രവാദം നടത്തുകയും മരുന്നു നൽകുകയും ചെയ്തിരുന്നു. മതിയായ യോഗ്യതകൾ ഇല്ലാതെയായിരുന്നു ഇയാളുടെ ചികിത്സകൾ. കടുത്ത പ്രശ്നങ്ങളുള്ള സ്ത്രീകളെ ഒറ്റയ്ക്ക് ഒരു മുറിയിൽ വച്ചു ചികിത്സിക്കും.
ഇത്തരത്തിൽ ചികിത്സിക്കുന്നതിനിടെയായിരുന്നു യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മെമ്പര്‍ എന്നെഴുതിയ ബോര്‍ഡുള്ള വാഹനത്തിലായിരുന്നു പ്രതിയുടെ യാത്ര മുഴുവൻ.