രഞ്ജിത്ത് വധം: രണ്ട് എസ് ഡി പി ഐ പ്രവർത്തകർ കൂടി പിടിയിൽ | SDPI | BJP

Share

ബിജെപി നേതാവ് രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് എസ് ഡി പി ഐ പ്രവർത്തകരെ കൂടി കസ്റ്റഡിയിലെടുത്തു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഇവർ. ഇതോടെ കൊലയാളി സംഘത്തിലെ ആറ് പേർ പിടിയിലായി.

ഇന്നലെ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.കൃത്യത്തിൽ പങ്കെടുത്ത രണ്ട് പേർ, വലിയമരം സ്വദേശി സൈഫുദ്ദീൻ, പുന്നപ്ര സ്വദേശി ബാദുഷ എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.

ഡിസംബർ 19ന് രാവിലെ ബൈക്കുകളിലെത്തിയ 12 അംഗ സംഘമാണ് രഞ്ജിത്തിനെ കൊലപ്പെടുത്തിയത്. പ്രതികൾക്കായി മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.