പി.ടി തോമസിന് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ.. | PT THOMAS MLA

Share

അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പി.ടി തോമസിന് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ. ഇന്ന് പുലർച്ചെ ഇടുക്കി ഉപ്പുതോടിലെ വീട്ടിലെത്തിച്ച മൃതദേഹം  ഡി.സി.സി.യിലും തൊടുപുഴ രാജീവ് ഭവനിലും പൊതുദർശനത്തിന് വെച്ചു.

പാലാരിവട്ടത്തെ വീട്ടിലെത്തിച്ച ശേഷം എറണാകുളം ഡിസിസി ഓഫീസിലും ടൗൺഹാളിലും പൊതുദർശനത്തിന് വെക്കും. വൈകിട്ട് അഞ്ചരയ്ക്ക് രവിപുരം ശ്മശാനത്തിലാണ് സംസ്കാരം.

പി.ടി.തോമസ്സിന്റെ ദേഹ വിയോഗം അടക്കാനാവാത്ത ദുഃഖവും നഷ്ടബോധവുമാണ് ഉണ്ടാക്കിയത്.


നാല് ദശകക്കാലമായി അദ്ദേഹവുമായി അടുത്ത് ബന്ധപ്പെട്ട് പ്രവർത്തിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയ സത്യസന്ധതയും ആത്മാർത്ഥതയുമാണ് പി.ടി.യുടെ മുഖമുദ്ര.
പൊതു സമൂഹത്തിൽ അദ്ദേഹം എടുത്ത നിലപാടുകൾ കർക്കശവും ഇടപെടലുകൾ അതീവ ശ്രദ്ധേയവുമാണ്.

ലാഭനഷ്ടങ്ങൾ നോക്കി ഒരിക്കലും അദ്ദേഹം തീരുമാനം എടുത്തിട്ടില്ല. മണ്ണിനും മനുഷ്യനും വേണ്ടിയുള്ള രാഷ്ട്രീയമായിരുന്നു പി.ടി.യുടെത്. പാരിസ്ഥിതിക കാര്യങ്ങളിൽ അദ്ദേഹം എടുത്ത നിലപാടുകൾ വിമർശന വിധേയമായിട്ടുണ്ടെങ്കിലും കേരളം പിന്നീട് അവയെല്ലാം സത്യസന്ധമാണെന്ന് തിരിച്ചറിയുകയായിരുന്നു.


പാർലമെൻറ്റ് അംഗമായി പി.ടി. മികച്ച പ്രവർത്തനമാണ് കാഴ്ച്ച വെച്ചതെന്ന് എനിക്ക് നേരിട്ടറിയാം. കെ.പി.സി.സി. അദ്ധ്യക്ഷൻ എന്ന നിലയിൽ അരൂർ ഉപതെരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതല അദ്ദേഹത്തിന് കൊടുത്തത് ഓർക്കുന്നു. രാവും പകലും തിരഞ്ഞെടുപ്പ് വിജയത്തിനു വേണ്ടി സ്ഥിരോത്സാഹിയായി പ്രവർത്തിച്ച തോമസ്സിന്റെ പാർട്ടിയോടുള്ള സ്നേഹവും കൂറും വളരെ വലുതാണ്.
കെ.പി.സി.സി. വർക്കിങ്ങ് പ്രസിഡന്റായി നിയമിതനായ ഉടനെ തിരുവനന്തപുരത്തെ എന്റെ വസതിയിലെത്തി രാഷ്ട്രയ കാര്യങ്ങൾ ദീർഘമായി സംസാരിച്ച കാര്യം ഇപ്പോഴും മനസ്സിലുണ്ട്.
പി.ടി. തോമസ്സിന്റെ നിര്യാണം കോൺഗ്രസ്സിനും പൊതുസമൂഹത്തിനും കനത്ത നഷ്ടമാണ്.

            - മുല്ലപ്പള്ളി രാമചന്ദ്രൻ