കൊറോണയുടെ പശ്ചാത്തലത്തില്‍ വെര്‍ച്വലായാണ് ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്.
അഫ്ഗാനിസ്താനിലെ സാഹചര്യങ്ങളും കൊറോണ മഹാമാരിയും ഉച്ചകോടിയിലെ മുഖ്യ ചര്‍ച്ചാ വിഷയമാകുമെന്നാണ് സൂചന.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് രണ്ടാം തവണയാണ് ബ്രിക്സ് ഉച്ചകോടിയുടെ അദ്ധ്യക്ഷ പദവി അലങ്കരിക്കുന്നത്. 2016 ഗോവയില്‍ നടന്ന ഉച്ചകോടിയിലാണ് പ്രധാനമന്ത്രി ആദ്യം അദ്ധ്യക്ഷത വഹിച്ചത്.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്, റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ, ബ്രസീല്‍ പ്രസിഡന്റ് ജയിര്‍ ബൊല്‍സനാരോ എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.