കേരളത്തിലെ സർക്കാർ/എയ്ഡഡ് ആയുർവേദ കോളേജുകളിലെയും സ്വാശ്രയ ആയുർവേദ കോളേജുകളിലെയും 2024 ലെ ആയുർവേദ ഡിഗ്രി/ഡിപ്ലോമ കോഴ്‌സുകളിലെ ക്വാട്ടാ സീറ്റുകളിലേക്കുള്ള ഒന്നാം ഘട്ട താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ലിസ്റ്റ് സംബന്ധിച്ച പരാതികളുണ്ടെങ്കിൽ ceekinfo.cee@kerala.gov.in എന്ന ഇമെയിൽ മുഖാന്തിരം സെപ്റ്റംബർ 28ന് ഉച്ചക്ക് രണ്ടു മണിക്കുള്ളിൽ അറിയിക്കണം. പരാതികൾ പരിഹരിച്ചശേഷം അന്തിമ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. വെബ്‌സൈറ്റ്: www.cee.kerala.gov.in,
കൂടുതൽ വിവരങ്ങൾക്ക് : 0471 2525300