പൈനാവ് മോഡൽപോളിടെക്‌നിക് കോളേജിൽ അഡ്‌മിഷൻ ആരംഭിച്ചു

Share

സംസ്ഥാന സർക്കാർ സ്ഥാപനമായ IHRD യുടെ പൈനാവ് മോഡൽപോളിടെക്‌നിക് കോളേജിൽ ഒന്നാം വർഷത്തിലേക്ക് അഡ്മിഷൻ ആരംഭിച്ചു. നിലവിലുള്ള ബയോ മെഡിക്കൽ എൻജിനീയറിങ്, കമ്പ്യൂട്ടർ എൻജിനീയറിങ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് എന്നിവയ്ക്ക് പുറമെ പുതിയതായി ആരംഭിക്കുന്ന, മെക്കാനിക്കൽ എൻജിനീയറിംഗ്, സൈബർ ഫോറൻസിക് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി എന്നീ കോഴ്‌സുകളിലേക്കും അപേക്ഷിക്കാം.

അഡ്മിഷന് താല്പര്യമുള്ള SSLC/THSLC/ CBSE-X/ മറ്റ് തുല്യ പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹരായവർക്ക് അപേക്ഷിക്കാം. മെയ് 22 മുതൽ ജൂൺ 12 വരെ www.polyadmission.org എന്ന പോർട്ടൽ വഴി ഓൺലൈൻ ആയി അപേക്ഷിക്കാം. ബയോമെഡിക്കൽ എൻജിനീയറിങ്, കമ്പ്യൂട്ടർ എൻജിനീയറിങ് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് എന്നീ എൻജിനീയറിങ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. SC/ST/OEC/OBC-H വിദ്യാർഥികൾക്ക് ഫീസിളവ് ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്: 0486 2297617, 8547005084, 9446073146.