കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്സുകൾ പഠിക്കാൻ അവസരം

Share

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും സംയുക്തമായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ക്രേന്ദ്രങ്ങളിൽ ആരംഭിക്കുന്ന കേരള ഗവൺമെന്റ് അംഗീകാരമുള്ള ഒരു വർഷ കെ.ജി.ടി.ഇ പ്രീ പ്രസ്സ്ഓപ്പറേഷൻ, കെ.ജി.ടി.ഇ പ്രസ് വർക്ക്, കെ.ജി.ടി.ഇ പോസ്റ്റ്-പ്രസ്സ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് 2024-25 കോഴ്സുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷകർ എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യത പാസ്സായിരിക്കണം. പട്ടികജാതി, പട്ടികവർഗ്ഗ, മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകുല്യം ലഭിക്കും. ഒ.ബി.സി, എസ്.ഇ.ബി.സി, മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും.

അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം അതാത് കോന്ദങ്ങളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. വിശദ വിവരങ്ങൾക്ക് കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം – 695024 ഫോൺ – 0471 2474720, 0471 2467728 എന്ന വിലാസത്തിൽ നേരിട്ട് ബന്ധപ്പെടേണ്ടതാണ്.

വെബ്സൈറ്റ്: www.captkerala.com .

തിരുവനന്തപുരം :0471-2474720, 2467728
എറണാകുളം: 0484-2605322
കോഴിക്കോട് : 0495-2356591, 2723666