ബയോ മെഡിക്കൽ എൻജിനീയറിങ്, സൈബർ ഫോറൻസിക് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി കോഴ്‌സുകൾ പഠിക്കാൻ അവസരം

Share

സംസ്ഥാന സർക്കാർ സ്ഥാപനമായ IHRD യുടെ പൈനാവ് മോഡൽപോളിടെക്‌നിക് കോളേജിൽ ഒന്നാം വർഷ ബയോ മെഡിക്കൽ എൻജിനീയറിങ്, കമ്പ്യൂട്ടർ എൻജിനീയറിങ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് , മെക്കാനിക്കൽ എൻജിനീയറിങ്, സൈബർ ഫോറൻസിക് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി, കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.

അഡ്മിഷന് താല്പര്യമുള്ള SSLC/THSLC/ CBSE-X/ മറ്റ് തുല്യ പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹരായവർക്കാണ് ഈ അവസരം. SC/ST/OEC/OBC വിദ്യാർഥികൾക്ക് ഫീസിളവ് ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: 04862 297617, 8547005084, 9446073146.