തൊഴിലധിഷ്ഠിത സ്‌പോര്‍ട്സ് കോഴ്‌സുകളിൽ അപേക്ഷിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം

Share

സ്‌പോര്‍ട്‌സ് ആന്‍ഡ് മാനേജ്മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ് എം ആര്‍ ഐ) നടത്തുന്ന തൊഴിലധിഷ്ഠിത സ്‌പോര്‍ട്സ് മാനേജ്മെന്റ്, സ്‌പോര്‍ട്സ് എഞ്ചിനീയറിംഗ്, സ്‌പോര്‍ട്സ് സൈക്കോളജി, സ്‌പോര്‍ട്സ് ഫെസിലിറ്റി മാനേജ്മെന്റ് കോഴ്‌സുകളിലേയ്ക്ക് പ്രവേശനത്തിന് അപേക്ഷിക്കാം.

പ്ലസ്ടു, ബിരുദം, എഞ്ചനീയറിംഗ്, എം ബി എ എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഈ അവസരം. സ്‌പോര്‍ട്സ് ഏജന്റ്, ക്ലബ് മാനേജര്‍, ലീഗ് മാനേജര്‍, സ്‌പോര്‍ട്‌സ് അനലിസ്റ്റ്, സ്‌ക്കൗട്ട്, സ്‌പോര്‍ട്സ് ഡെവലപ്‌മെന്റ് ഓഫീസര്‍, സ്‌പോര്‍ട്‌സ് എഞ്ചനീയര്‍, സ്‌പോര്‍ട്സ് ഫെസിലിറ്റി മാനേജര്‍, സ്‌പോര്‍ട്‌സ് സൈക്കോളജിസ്റ്റ് എന്നിങ്ങനെ സ്‌പോര്‍ട്സ് അനുബന്ധിയായ വിവിധ കരിയറുകള്‍ക്കുള്ള പരിശീലനം ലഭിക്കും. കൂടുതൽ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

ഔദ്യോഗിക വെബ്സൈറ്റ്: www.smri.in

ഫോണ്‍:- 8891675259, 8138905259, 9995675259.